പാസ്‌വേര്‍ഡുകള്‍ എങ്ങനെ കണ്ടെത്താം.

പാസ്‌വേര്‍ഡുകള്‍ ടൈപ്പ് ചെയ്യുന്ന കോളങ്ങളില്‍ അവ സ്റ്റാര്‍ (*) അല്ലെങ്കില്‍ ഡോട്ട് (.) ആയി ആണ് കാണാറ്. അവ എങ്ങനെ ശരിയായ രൂപത്തില്‍ കാണാം എന്നതിനെ കുറിച്ചാണ് ഈ പോസ്റ്റ്‌. 

എല്ലാവര്ക്കും ഉപകരിക്കുന്ന ഈ പോസ്റ്റ്‌ നിങ്ങള്‍ നിങ്ങളുടെ ഫ്രെണ്ട്സിനു  ഷെയര്‍ ചെയ്യാനും മറക്കരുത്.

ഈ ടുറ്റൊരിയലില്‍ ഞാന്‍ ഫയര്‍ ഫോക്സ് ബ്രൌസര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് ഏതു  ബ്രൌസറിലും സാധ്യമാകുന്ന ഒന്നാണ്.


STEP 1: എവിടെയാണോ പാസ്വേര്ഡ് ടൈപ്പ് ചെയ്തിട്ടുള്ളത്, അവിടെ മൗസ് കൊണ്ടുപോയി മൌസിന്റെ വലതു ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

STEP 2: അപ്പോള്‍ തുറന്നു വരുന്ന ലിസ്റ്റില്‍ നിന്നും Inspect Element എന്നതില്‍ ക്ലിക്ക് ചെയ്യുക.
 
STEP 3: ഇപ്പോള്‍ സ്ക്രീനിനു താഴെ പുതിയ ഒരു സ്ക്രീന്‍ വന്നിരിക്കുന്നതായി കാണാം
         
 അവിടെതന്നെ <input type="password" class="inputtext" name="pass" id="pass" tabindex="2">
എന്ന് എഴുതിയിരിക്കുന്നത്കാണാം. 
 
STEP 4: അവിടെ "password"എന്ന് എഴുതിയിരിക്കുന്നത്തില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.
 
STEP 5: അവിടെ "password" എന്നത് മായ്ച്ചു കളഞ്ഞ് "text" എന്ന് ടൈപ്പ് ചെയ്തു Enter കീ പ്രസ്‌ ചെയ്യുക.
 
STEP 6: ഇപ്പോള്‍ നിങ്ങള്‍ക്ക്, മുന്‍പ് പാസ്സ്‌വേര്‍ഡ്‌ എഴുതിയിരുന്ന സ്ഥലത്ത് യഥാര്‍ത്ഥ പാസ്സ്‌വേര്‍ഡ്‌ കാണാവുന്നതാണ്.
 
 STEP 7: ഇത് തിരിച്ചു പഴയപോലെ ആക്കുന്നതിനു പേജ് refresh ചെയ്‌താല്‍ മതി.
 

No comments:

Post a Comment