5 Ways To Know If Someone Blocked You On WhatsApp




#1 ലാസ്റ്റ് സീൻ ചെക്ക് ചെയ്യുക.


      വാട്സാപ്പിൽ ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കിൽ അയാളുടെ ലാസ്റ്റ് സീൻ സമയം നിങ്ങൾക്ക് കാണാൻ സാധിക്കില്ല. പക്ഷെ, വാട്സാപ്പിൽ ലാസ്റ്റ് സീൻ മറച്ചു  വെക്കാനുള്ള ഓപ്ഷൻ ഉണ്ട് എന്നാ കാര്യം മറക്കാതിരിക്കുക. നിങ്ങൾക്ക്  ലാസ്റ്റ് സീൻ കാണാൻ സാധിക്കുന്നില്ലെങ്കിൽ ഒരു പക്ഷെ അയാൾ നിങ്ങളെ  ബ്ലോക്ക് ചെയ്തതത്കൊണ്ടാവാം.




#2 ബ്ലോക്ക് ചെയ്തു എന്ന്  കരുതുന്ന ആൾക്ക് മെസ്സേജ് അയക്കുക.

      മെസ്സേജ് അയച്ചു കഴിഞ്ഞാൽ, അത് സെന്റ്‌ ആയിട്ടുണ്ടെങ്കിൽ രണ്ട് ശരി അടയാളങ്ങൾ കാണാവുന്നതാണ്. പക്ഷെ ഒരു ശരി അടയാളം മാത്രമാണ്  നിങ്ങൾ അയച്ച മെസ്സേജുകൾക്കെല്ലാം കാണുന്നത് എങ്കിൽ ഒരു പക്ഷെ അയാൾ  നിങ്ങളെ ബ്ലോക്ക് ചെയ്തതാവാം. അയാള് ഓഫ് ലൈൻ ആണെങ്കിലും ഒരു ശരി അടയാളം ആണ്  കാണിക്കുക.




#3 ആ വ്യക്തിയുടെ പ്രൊഫൈൽ പരിശോധിക്കുക.

     ആ വ്യക്തിയുടെ പ്രൊഫൈൽ ചിത്രം നിങ്ങൾക്ക് കാണാൻ സാധിക്കുന്നില്ലെങ്കിൽ അയാൾ  നിങ്ങളെ ബ്ലോക്ക് ചെയ്തതാവാൻ സാധ്യത ഉണ്ട്. കൂടാതെ പ്രൊഫൈൽ ചിത്രം ഹിഡൻ മോഡിൽ ആക്കി വെക്കാനുള്ള സൌകര്യവും ഉണ്ട്.

#4 വാട്സാപ്പ് കോൾ  ചെയ്യുക. 

    കോൾ  ചെയ്യുമ്പോൾ അയാൾ  കോൾ കാൻസൽ ചെയ്താലും അറ്റന്റ് ചെയ്താലും നിങ്ങൾക്ക്  അത് മനസ്സിലാവും. എന്നാൽ ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കിൽ അയാൾക്ക്  നിങ്ങൾ കോൾ  ചെയ്തതിന്റെ നോട്ടിഫിക്കേഷനുകൾ ഒന്നും വരില്ല.

#5 ആ വ്യക്തിയെ ഏതെങ്കിലും ഗ്രൂപ്പിൽ ആഡ് ചെയ്യുക. 

    ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കിൽ ഒരിക്കലും നിങ്ങൾക്ക് അയാളെ ഗ്രൂപ്പിൽ ആഡ് ചെയ്യാൻ കഴിയില്ല. അതുകൊണ്ട് തന്നെ ഇത് പരിശോധിക്കാനുള്ള ഉത്തമമായ് വഴി ഏതെങ്കിലും ഗ്രൂപ്പിലേക്ക് ആഡ് ചെയ്യുക എന്നതാണ് .



 

No comments:

Post a Comment